ഊട്ടി: കനത്ത മഴയെത്തുടര്‍ന്ന് റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞു വീണതിനാല്‍ ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ശനിയാഴ്ച റദ്ദാക്കി. കല്ലാര്‍ഹില്‍ഗ്രോവ് റെയില്‍വേ സ്റ്റേഷന് സമീപത്തെ പാളത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇതേത്തുടര്‍ന്ന് മേട്ടുപ്പാളയം-ഉദഗമണ്ഡലം ( 06136) ട്രെയിനാണ് റദ്ദാക്കിയത്. കനത്ത മഴയുണ്ടാകാനുള്ള മുന്നറിയിപ്പുള്ളതിനാല്‍ നീലഗിരി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20 വരെ ഊട്ടിയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.