കൊയിലാണ്ടി: കാര്‍ കനാലിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു പുലര്‍ച്ചെ ഒന്നരയോടെ സ്റ്റേറ്റ് ഹൈവേയില്‍ ഉള്ളിയേരി 19ലാണ് സംഭവം. ഒഴുക്കുള്ള കനാലിലേക്ക് കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡ്രൈവര്‍ രാഹുല്‍ പുത്തൂര്‍ പെട്ടെന്നുതന്നെ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. പിന്നാലെ കാര്‍ 10 മീറ്ററോളം ഒഴുകി പാലത്തിനടുത്ത് തങ്ങിനിന്നു.
വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന ക്രൈയിന്‍ സംവിധാനമുപയോഗിച്ച് കാര്‍ കരക്കെത്തിക്കുകയായിരുന്നു. ഗ്രേഡ് എഎസ്ടിഒ എം.മജീദിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ജിനീഷ് കുമാര്‍, പി.കെ.ഇര്‍ഷാദ്, ഇ.എം.നിധി പ്രസാദ്, എന്‍ പി.അനൂപ്, പി.കെ.രനീഷ്, കെ.പി.രജീഷ്, ഹോം ഗാര്‍ഡ് സോമകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടു.
-സുധീര്‍ കൊരയങ്ങാട്