വടകര: വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് അവശനിലയില്‍ കെട്ടിടത്തിന്റെ മുകളില്‍ അകപ്പെട്ട വ്യക്തിയെ സിപിആര്‍ നല്കി രക്ഷപ്പെടുത്തിയ കെഎസ്ഇബി ഓവര്‍സീയര്‍ സി.കെ.രഞ്ജിത്തിനെ വടകര സൗഹൃദവേദി ആദരിച്ചു. ഇതിനു മുന്‍പും നിരവധി ജീവന് രക്ഷാപ്രവര്‍ത്തനങ്ങളുമായി ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. സാക്ഷരതാ മിഷന് കോര്‍ഡിനേറ്റര്‍ കെ.കെ.ഷൈജ, കെ.ഹാരിസ്, എം.പ്രജീഷ്, ഇ.കെ.ഷഫീര്‍, എസ്.കെ.നിധീഷ്, ലിനീഷ്, പ്രദീപ് എന്നിവര്‍ നേതൃത്വം നല്കി.