വളയം: ഉന്നത വിജയികളെ അനിമോദിച്ചു. വളയം: വളയം എച്ച് എസ് എസിൽ നിന്ന് എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ പി ടി എ അനുമോദിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീജിത്ത് കണ്ടോത്ത് ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ പി.രാജൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ മനോജ് കുമാർ, പി ടി എ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-c.jpeg?resize=600%2C600&ssl=1)
വൈസ് പ്രസിഡൻ്റ് ചന്ദ്രൻ ,സീനിയർ അസിസ്റ്റൻ്റ് എൻ.കെ ഷീജ , ഖാലിദ്, സി ലിനീഷ് , ആമിന, അഷിന, സ്വർണ്ണ കുമാരി ഗിരീഷ്, വിജേഷ്, നയീം,സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
എസ് എസ് എൽ സി പരീക്ഷ എഴുതിയ 279 പേരും വിജയിച്ചതിൽ 57 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.