കൊയിലാണ്ടി: മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കീഴരിയൂര്‍ കുളങ്ങര മീത്തല്‍ ഷൗക്കത്ത് (44) ആണ് മരിച്ചത്. പരേതനായ മൂസയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് ഷാമില്‍, അയിഷ നെഷ്ബ. സഹോദരങ്ങള്‍: റസാഖ്, സലാം, റയീസ്, സക്കീന, പരേതനായ അന്‍സീര്‍.