വടകര: ജോലിക്കിടെ വാഹനാപകടത്തില്‍ പരിക്കേറ്റ് കഴുത്തിന് താഴെ ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായ കോഴിക്കോട് റൂറല്‍ പോലീസ് ആസ്ഥാനത്തെ സിവില്‍ പോലീസ് ഓഫീസര്‍ മുടപ്പിലാവിലെ കെ.ടി.കെ.അനുരൂപിന് സ്നേഹഭവനം പണിയാന്‍ സഹപ്രവര്‍ത്തകര്‍ ഒരുമിക്കുന്നു. ഇതിനായി സംഘാടകസമിതിക്ക് രൂപം നല്കി.
ജില്ലാ പോലീസ് ആസ്വാനത്ത് ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം റൂറല്‍ എസ്പി ഡോ. അരവിന്ദ് സുകുമാര്‍ ഉദ്ഘാടനം ചെയ്തു. പോലീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എസ്.ആര്.ഷിനോ ദാസ് അധ്യക്ഷത വഹിച്ചു. പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.രമേശന്, ഡിവൈഎസ്പിമാരായ കെ.വിനോദ്കുമാര്‍, ഷാജ് ജോസ്, പോലീസ് അസോസിയേഷന് ഭാരവാഹികളായ എം.എം. അജിത്ത് കുമാര്‍, വി.സഞ്ജുകൃഷ്ണന്‍, കെ.സുധീഷ്, ജി.അമൃത, പി.വി.സുനില്‍കുമാര്‍, ഓഫീസേഴ്സ് അസോസിയേഷന് ഭാരവാഹികളായ സി.കെ.സുജിത്ത്, പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പോലീസ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.വി.പ്രദീപന് സ്വാഗതവും ട്രഷറര്‍ ജി.പി.അഭിജിത്ത് നന്ദിയും പറഞ്ഞു. ചെയര്‍മാനായി എം.ഷനോജിനെയും കണ്‍വീനറായി പി.സുഖിലേഷിനെയും തെരഞ്ഞെടുത്തു.