കുറ്റ്യാടി: നരിക്കൂട്ടുംചാല്‍ വേദിക വായനശാല വേദിക കലാക്ഷേത്ര ഗ്രാമോത്സവം ‘അഴക്-24’ 18, 19 തിയതികളിലായി നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 19 ന് വൈകുന്നേരം ആറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്യും. ജില്ല ലൈബ്രറി കൗണ്‍സില്‍ നിര്‍വ്വാഹക സമിതി അംഗം ബി.സുരേഷ് ബാബു മുഖ്യാതിഥിയായി പങ്കെടുക്കും.
18 ന് ശനിയാഴ്ച വൈകുന്നേരം 6.30 ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ നാടകം ചിറക് അരങ്ങേറും. 19 ന് വൈകുന്നേരം 6.30 മുതല്‍ വേദിക കലാക്ഷേത്ര വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന കലാപരിപാടികളുണ്ടാകും. ജാനു തമാശകള്‍ അവതരിപ്പിക്കും. ഗ്രാമോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വേദിക രക്ഷാധികാരി കെ.കെ.രവീന്ദ്രന്, പ്രസിഡന്റ് ജെ.ഡി.ബാബു, സെക്രട്ടറി എസ്.ജെ.സജീവ് കുമാര്‍ എന്നിവര്‍ അറിയിച്ചു.