വളയം: വളയം മേഖലയിലെ കോണ്‍ഗ്രസ് നേതാവും പൊതു പ്രവര്‍ത്തകനുമായിരുന്ന തയ്യില്‍ കുമാരന്റെ നിര്യാണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും തനിക്കും തീരാ നഷ്ടമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അനുസ്മരിച്ചു. ജീവിതാന്ത്യംവരെ പ്രസ്ഥാനത്തോട് ഒപ്പം ഉറച്ച നിന്ന്, ആശയ വ്യക്തതയോടെ പാര്‍ട്ടിക്കുള്ളിലും പുറത്തും ധീരമായി സംസാരിച്ച നിശ്ചയ ദാര്‍ഡ്യത്തിന്റെ പ്രതീകമാണ് കുമാരന്. സുതാര്യമായ പ്രവര്‍ത്തനത്തിലൂടെ നേതൃപദവികളിലേക്ക് എത്താനായി. അദ്ദേഹം നടത്തിയ സത്യസന്ധതയും അന്തസുറ്റതുമായ ഇടപെടലുകള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലന്നു മുല്ലപ്പള്ളി അനുസ്മരിച്ചു.