വട്ടോളി: പാതിരിപ്പറ്റയിലെ ഇ.സി.പൊക്കന്റെ നിര്യാണത്തോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നേഞ്ചോട് ചേര്‍ത്ത പ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് നാട്ടുകാര്‍ അനുസ്മരിക്കുന്നു. പാതിരിപ്പറ്റയിലെ ബുത്ത് പ്രസിഡന്റായി നേരത്തെ പ്രവര്‍ത്തിച്ച ഇദ്ദേഹം പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഏത് പരിപാടിയിലും മുന്‍പന്തിയില്‍ ഉണ്ടാവും. കുറച്ച് കാലം വയ്യാതെയായി പൊതുരംഗത്ത് നിന്ന് മാറി നിന്നതൊഴിച്ചാല്‍ ബാക്കി സമയങ്ങളില്ലാം പാര്‍ട്ടി പരിപാടിയിലും പൊതുരംഗത്തും സജീവമായിരുന്നു. നാട്ടിലെ മുഴവന്‍ ആളുകളോടും സ്നേഹബന്ധം പുലര്‍ത്തുന്നതോടൊപ്പം തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞ് പ്രവര്‍ത്തിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. കുന്നുമ്മല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ പദയാത്രകള്‍, യോഗങ്ങള്‍, മറ്റ് പരിപാടികള്‍ എന്നിവയിലൊക്കെ മുന്പില് അദ്ദേഹം സ്ഥാനം പിടിച്ചിരുന്നു.
ഇക്കഴിഞ്ഞതൊഴികെ ബാക്കി തെരഞ്ഞെടുപ്പുകളിലെല്ലാം വീട് കയറാനും മറ്റും ഇ.സി.പൊക്കന്റെ ഇടപൊടല് ഉണ്ടായിരുന്നു. സംസ്കാരത്തിന് ശേഷം നടന്ന സര്‍വകക്ഷി അനുശോചനത്തില്‍ സ്റ്റാന്റിംഗ് ചെയര്‍പേഴ്സണ്‍ ഹേമ മോഹന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ്, മുസ്ലിം ലീഗ് നേതാവ് സി.കെ.അബു, ബിജെപി നേതാവ് എം.പി.രാജന്, ആര്‍ജെഡിയിലെ മാടന്നൂര്‍ ചന്ദ്രന്, ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍, മണ്ഡലം പ്രസിഡന്റ് ജമാല്‍ മൊകേരി, ആര്എംപിഐയിലെ ഇ.സി.ബാലന്, സി.അശോകന്, ടി.നാണു, ടി.കെ.പ്രഭാകരന്, ലാലു എടക്കാട്ട് എന്നിവര്‍ അനുസ്മരിച്ചു. മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ എന്നിവര്‍ അനുശോചനമറിയിച്ചു.
-ആനന്ദന് എലിയാറ