കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കെയിലാണ്ടിയിലെ ക്ലാസ് മുറിയിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു. ഹ്യൂമാനിറ്റീസ് ക്ലാസ്മുറിയിലെ ടൈലുകളാണ് പൊട്ടിത്തെറിച്ചത്. ക്ലാസില്‍ അധ്യാപകര്‍ക്കായി പഠന ക്ലാസ് നടക്കുമ്പോഴാണ് ഉഗ്രശബ്ദത്തില്‍ ടൈലുകള്‍
പൊട്ടിതെറിച്ചത്. ഇതൊടെ അധ്യാപകര്‍ ക്ലാസില്‍ നിന്നു പുറത്തേക്ക് ഓടുകയായിരുന്നു. രണ്ടടി നീളവും രണ്ടടി വീതിയുമുള്ള പത്തോളം ടൈലുകളാണ് പൊട്ടിയത്. അത്ര തന്നെ ടൈലുകള്‍ പൊന്തി നില്‍ക്കുകയാണ്. കടുത്ത ചൂട് കൊണ്ട് വികസിച്ചപ്പോള്‍ പൊട്ടിയതാവുമെന്നാണ് കരുതുന്നത്.