അഴിയൂര്‍: വടകര എംഎല്‍എ കെ.കെ.രമയുടെ 2023-24 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച അഴിയൂര്‍ ഗവ. ഹയര്‍
സെക്കന്ററി സ്കൂള്‍ ബസ് കാത്തിരിപ്പ് കേന്ദ്രം കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ലീല അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ വി.പി.സബാദ്, പിടിഎ പ്രസിഡന്റ് നവാസ് നെല്ലോളി, റുജീവ കാസിം, പ്രധാന അധ്യാപകന് സുരേന്ദ്രന്, ഷൈജു, ശ്രീലത, ദീപ, വിജയന്, സീനത്ത്, നിസാര്‍.വി.കെ, സീനത്ത് മുന്സീര് എന്നിവര്‍ സംബന്ധിച്ചു. സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രദേശവാസികള്‍ക്കും യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് പുതിയ ബസ് സ്റ്റോപ്പ് സഹായകരമാകും. സ്കൂള്‍ പരിസരത്ത് ഏറെക്കാലമായി ആവശ്യമായിരുന്ന സൗകര്യമാണ് പ്രാദേശിക വികസന ഫണ്ടിലൂടെ യാഥാര്‍ഥ്യമായത്.















