നാദാപുരം: നാദാപുരത്തിന് സുരക്ഷയൊരുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ സിപിഎം നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നാദാപുരം ടൗണില്‍
അടുത്തിടെ ഉണ്ടായ മോഷണക്കേസിലെ പ്രതികളെ പിടിക്കാന്‍ പോലീസിന് കഴിയാത്തതില്‍ പ്രതിഷേധിച്ചും കുമ്മങ്കോട് പുലിയുടെ ആക്രമണത്തെ തുടര്‍ന്നുണ്ടായ ഭീതി അകറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചുമാണ് സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. നാദാപുരം കേളുവേട്ടന്‍ മന്ദിരത്തിന് സമീപത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷന്‍ കവാടത്തില്‍ തടഞ്ഞു.
മുതിര്‍ന്ന സിപിഎം നേതാവ് വി.പി.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി.ബാബു അധ്യക്ഷനായി. എം.വിനോദന്‍, വി.കെ.സലിം, ഇ.കെ.ശോഭ എന്നിവര്‍ സംസാരിച്ചു. എം.കെ.വിനീഷ് സ്വാഗതം പറഞ്ഞു.















