കൊയിലാണ്ടി: ലോക ഹൃദയദിനത്തില്‍ റെയില്‍വെ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണയാള്‍ക്ക് ഫയര്‍ഫോഴ്‌സ് രക്ഷകരായി. പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയ
തമിഴ്‌നാട് സേലം സ്വദേശി സത്യമൂര്‍ത്തിയെയാണ് (60) അടിയന്തര സിപിആര്‍ നല്‍കി അഗ്നിരക്ഷാസേന രക്ഷിച്ചത്. റെയില്‍വെ സ്റ്റേഷന്‍മാസ്റ്റര്‍ അറിയിച്ചത് പ്രകാരം കൊയിലാണ്ടി അഗ്‌നി രക്ഷാസേന കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. സിപിആര്‍ നല്‍കിയതിനു പിന്നാലെ ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു. എഫ്ആര്‍ഒ സുകേഷ്.കെ.ബി, രജിലേഷ്.സി.എം, ഹോം ഗാര്‍ഡ് റിജേഷ്, സുകേഷ്, റിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സംഭവസ്ഥലത്ത് സിപിആര്‍ നല്‍കുകയും ബോധം വന്ന ഉടന്‍ താലൂക്ക് ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തത്. സമയോചിതമായ ഇടപെടലില്‍ ആളുടെ ജീവന്‍ രക്ഷിക്കാനായി.















