കടമേരി: ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് പ്രദേശത്ത് വന്യ ജീവിയുടെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ ജനങ്ങളുടെ ഭീതി അകറ്റാന്‍ അധികൃതര്‍ അടിയന്തര നടപടി
സ്വീകരിക്കണമെന്ന് സിപിഎം കടമേരി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വന്യജീവിയുടെ സാന്നിധ്യം കണ്ടെത്തിയതില്‍ ജനങ്ങളില്‍ വലിയ ഭീതി ഉളവാക്കിയിട്ടുണ്ട്. പുലിയുടെ കാല്പാടുകളാണ് കണ്ടെത്തിയതെന്നും സംശയിക്കുന്നു. ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ആവശ്യമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇത് പ്രദേശത്ത് വലിയ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ടെന്ന് സിപിഎം ചൂണ്ടിക്കാട്ടി.















