വടകര: വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കില്‍ നിന്നു വിരമിച്ച കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ (കെസിഇസി) ജില്ലാ പ്രസിഡന്റ് മലയില്‍ ബാലകൃഷ്ണന് എംപ്ലോയിസ് സെന്റര്‍ വടകര റൂറല്‍ ബേങ്ക് യൂനിറ്റ് കമ്മിറ്റി യാത്രയയപ്പ് നല്കി. കെസിഇസി സംസ്ഥാന പ്രസിഡന്റ് സി.സുജിത് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കാഞ്ചിത്ത് പി.പി. അധ്യക്ഷത വഹിച്ചു. റൂറല്‍ ബേങ്ക് വൈസ് പ്രസിഡന്റ് എ.ടി. ശ്രീധരന് ഉപഹാര സമര്പണം നടത്തി. സി.കുമാരന്, ടി.ശ്രീനിവാസന്, എ.പി.സതി, എം.വി.ജയദേവന്, ടി.വി.ജിതേഷ്, കെ.പ്രകാശന്, കെ.ടി.കെ.അജിത്, കെ.ശിവകുമാര്‍, വി.കെ.സന്തോഷ് കുമാര്‍, എം.എം.രമേശന്,
കെ.ടി.കെ. ശേഖരന് എന്നിവര്‍ സംസാരിച്ചു. വി.പി.ബിജു സ്വാഗതവും എന്‍.കെ.അജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.