ഇരിങ്ങണ്ണൂര്‍: ആറ് വയസുള്ള കുട്ടികള്‍ മുതല്‍ 87 വയസുള്ളവര്‍ വരെ ചതുരംഗപലകയില്‍ അങ്കം കുറിക്കാന്‍ നാളെ (ശനി) ഇരിങ്ങണ്ണൂരില്‍ എത്തും. മത്സരത്തിന്റെ ഒരുക്കം പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. സാംസ്കാരിക കേരളത്തിന് ഇരിങ്ങണ്ണൂര്‍ സംഭാവന ചെയ്ത വാഗ്മിയും എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ പരേതനായ എം.പി.ബാലഗോപാലിന്റെ സ്മരണയില്‍ പ്രവര്‍ത്തിക്കുന്ന ‘എം.പി ബാലഗോപാല്‍ കള്‍ച്ചറല്‍ വിങ്ങ് ‘ ആണ് ടൂര്‍ണമെന്റിനു വേദിയൊരുക്കുന്നത്. ഇരിങ്ങണ്ണൂരിന്റെ സാമൂഹിക-സാംസ്കാരിക മണ്ഡലത്തില്‍ ഇന്നലെകളില്‍ ജ്വലിച്ചു നിന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രഗത്ഭ വ്യക്തികളുടെ ദീപ്ത സ്മരണകളില്‍ വിജയികള്‍ക്ക് കേഷ് അവാര്‍ഡ് നല്‍കും. ഓരോ വിഭാഗത്തിനും പ്രത്യേകം കേഷ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പി. കണാരന്, മണലാട്ട് ശങ്കരന് നമ്പ്യാര്‍, ടി.പി.ഇബ്രാഹിം ഹാജി, കെ. പത്മാവതി, കെ.പി.ചാത്തു, വി.പി.ദാമോദരന്‍, പാറേക്കാട്ടില്‍ കൃഷ്ണന്, കെ.വി.ബാലകൃഷ്ണന്, പുതുക്കുടി ഗോപിനാഥ്, ബി.എന്‍.അനൂപ് കുമാര്‍ എന്നിവരുടെ സ്മരണക്കായാണ് കേഷ് അവാര്‍ഡുകള്‍ നല്‍കുന്നത്.
ഇരിങ്ങണ്ണൂര്‍-എടച്ചേരി റോഡ് ജംഗ്ഷനിലെ റെയിന്‍ബോ എഡ്യുപാര്‍ക്ക് എ.സി ഹാളില്‍ മെയ് 11 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ മത്സരം ആരംഭിക്കും. മത്സരം നിയന്ത്രിക്കുന്നത് സംസ്ഥാന തലത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ധരാണ്. സമാപന സമ്മേളനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ടി.കെ. അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്യും. പ്രമുഖനേതാക്കള്‍ സംബന്ധിക്കും.