വടകര: ചോറോട് കുരിക്കിലാട് ക്രാഷ് മുക്കിലെ യുവജന കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച മിനി ഗ്രൗണ്ട് ഉദ്ഘാടനവും വാര്‍ഷികാഘോഷവും 14-ാം തിയതി ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രദേശത്തെ ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെയാണ് മിനി ഗ്രൗണ്ട് നിര്‍മിച്ചത്. സ്വകാര്യ വ്യക്തിയും സൗജന്യമായി സ്ഥലം വിട്ടു നല്കി. ഇത് ഈ പ്രദേശത്ത് കായിക രംഗത്ത് മുതല്‍ക്കൂട്ടാവുമെന്ന് സംഘാടകര്‍ പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ഗോകുലം ഗോപാലന് ഉദ്ഘാടനം നിര്‍വഹിക്കും. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ.കെ.രമ എംഎല്‍എ മുഖ്യാതിഥിയാവും. വൈകിട്ട് ആറരക്ക് കൈകൊട്ടിക്കളി, 6.45ന് ചൂരക്കൊടി കളരി സംഘത്തിന്റെ കളരിപ്പയറ്റ്, രാത്രി ഏഴരക്ക് നൃത്ത നൃത്യങ്ങള്‍, ഒമ്പതരക്ക് നാടകം
എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കെ.എം.സത്യന്, എം.എം.രാജന്, കെ.കെ.ദിനേശന്, കെ.എം.പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.