വടകര: ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ ആയിരകണക്കിന് തൊഴിലാളികളുടെ ഉപജീവന മാര്‍ഗമായ കേരള ലോട്ടറിയെ തകര്‍ക്കുന്ന രീതിയില്‍ ചില സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ലോട്ടറി നടത്തുന്നതായും ഇവക്കെതിരെ നടപടി വേണമെന്നും കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് അസോസിയേഷന് ഐഎന്‍ടിയുസി ജില്ലാ നേതൃത്വ യോഗം ആവശ്യപ്പെട്ടു
ലോട്ടറി മാതൃകയില്‍ കേരള ലോട്ടറിയുടെ മുഖവിലയായ 40 രൂപ നിരക്കില്‍ സമ്മാനകൂപ്പണ്‍ എന്ന രീതിയിലാണ് ഓണ്‍ലൈന്‍ നറുക്കെടുപ്പ് നടത്തുന്നത്. ഇതു കാരണം സാധാരണ ലോട്ടറി വില്പന ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഈ മേഖലയിലെ തൊഴിലാളികളുടെ ഉപജീവന മാര്‍ഗം ഇല്ലാതാക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വികരിക്കണമെന്നും ഇല്ലാത്തപക്ഷം ഇത്തരം സ്ഥാപനങ്ങള്‍ക്ക് മുന്പില് സമരം നടത്തുമെന്നും യോഗം മുന്നറിയിപ്പു നല്കി.
കേരള ലോട്ടറിയുടെ സമ്മാനങ്ങള്‍ വര്‍ധിപ്പിക്കാനും വില്പനക്കാരുടെ കമ്മീഷന് വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.എന്‍.എ അമീര്‍ അധ്യക്ഷത വഹിച്ചു ജോയി പ്രസാദ് പുള്ളിക്കല്‍, സത്യന് കല്ലൂര്‍, രാജേഷ് കിണറ്റിന്‍കര, മനോജ് പാളയം, പി എന്‍ സലാം, കുട്ട്യാലി കുന്നമംഗലം, മുരളീധരന് എളമ്പിലാട്, പ്രകാശന് പേരാമ്പ്ര, ദിലീപ് എലത്തൂര്‍, നാരായണനഗരം പത്മനാഭന് എന്നിവര്‍ സംസാരിച്ചു. സുധിര്‍ ബാബു കിഴല്‍ സ്വാഗതവും. എന്‍
സംസാരിച്ചു. പി.ഗീത നന്ദി പറഞ്ഞു.