വടകര: മികച്ച കലാലയമെന്ന പേര് സ്വന്തമാക്കിയ ചോമ്പാല സിഎസ്ഐ ക്രിസ്ത്യന്‍ മുള്ളര്‍ വിമന്‍സ് കോളജ് വളര്‍ച്ചയുടെ പുതുവഴി താണ്ടുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വടകരയുടെ മുഖമുദ്ര എന്നാണ് ഈ സ്ഥാപനം അറിയപ്പെടുന്നത്.
പഠനത്തോടൊപ്പം പാഠ്യേതര രംഗത്തും കുതിപ്പിന്റെ വഴിയിലാണ് ഈ കലാലയം. വിദഗ്ധരായ അധ്യാപകരാല്‍ സമ്പന്നം. ശാന്തമായ അന്തരീക്ഷം. വിപുലമായ സൈക്കോളജി, കമ്പ്യൂട്ടര്‍ ലാബുകള്‍, ലൈബ്രറി, ഹോസ്റ്റല്‍, കാന്റീന്, കോളജ് സ്റ്റോര്‍ തുടങ്ങിയ സൗകര്യങ്ങള്‍. ഇതോടൊപ്പം സജീവമായ വിവിധ ക്ലബുകള്‍ ഈ കലാലയത്തിന്റെ പ്രത്യേകതയാണ്. എന്‍എസ്എസ് യൂണിറ്റ്, എക്കോ ക്ലബ്, ഈഡി ക്ലബ്, റെഡ് റിബ്ബണ്‍ ക്ലബ്, ഫൈന്‍ ആര്‍ട്സ് ക്ലബ്, ലിറ്റററി ക്ലബ്, ഫിലിം ക്ലബ് എന്നിവ സജീവം. കലാകായിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ ഇടപെടലും പ്രോത്സാഹനവും ഉറപ്പ്.
2020ല്‍ എംഎസ്സി സൈക്കോളജി ഒന്നാം റാങ്ക്, 2019ല്‍ എംഎസ്സി സൈക്കോളജി മുന്നും പത്തും റാങ്കുകള്‍, 2020ല്‍ ബി എ ഫംഗ്ഷണല്‍ ഇംഗ്ലീഷ് മൂന്നും അഞ്ചും എട്ടും റാങ്കുകള്‍ എന്നിവ നേടി വിദ്യാര്‍ഥികള്‍ കോളജിന്റെ അഭിമാനമായി.
ചോമ്പാലയില്‍ ദേശീയപാതക്കു സമീപമാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. 24 മണിക്കൂറും സെക്യൂരിറ്റി ഫെസിലിറ്റിയുണ്ട്. ഉന്നത പഠനത്തിന് വിദ്യാര്‍ഥിനികള്‍ക്ക് ഈ കലാലയത്തിലേക്ക് സ്വാഗതം.