വടകര: ഷോക്കേറ്റു വീണ തൊഴിലാളിക്ക് ഇത് പുനര്ജന്മം. കെഎസ്ഇബി ഓവര്‍സിയറുടെ അവസരോചിതമായ ഇടപെടല്‍ തൊഴിലാളിക്കു തുണയായി.
ഇന്ന് ഉച്ചയോടെ വടകര കോണ്‍വെന്റ് റോഡില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര നവീകരിക്കുന്ന ജോലിയില്‍ ഏര്‍പെട്ട കുട്ടോത്ത് സ്വദേശി വീട്പറമ്പത് സത്യനാണ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്. ജോലിക്കിടയില്‍ അവിചാരിതമായി 11 കെ.വി ഫീഡര്‍ ലൈനില്‍ നിന്നു വൈദ്യുതി ആഘാതമേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് സത്യന് ബോധരഹിതനായി തെറിച്ചു വീണു.
സംഭവമറിഞ്ഞ് കെഎസ്ഇബി ബീച്ച് സെക്ഷന്‍ ഓഫീസില്‍ നിന്നെത്തിയ ഓവര്‍സിയര്‍ സി.കെ.രഞ്ജിത് നടത്തിയ ഇടപെടലാണ് സത്യന് തുണയായത്. സാഹസികമായി മേല്‍ക്കൂരയില്‍ കയറിയ രഞ്ജിത് ഉടന്‍ തന്നെ കൃത്രിമ ശ്വാസോഛ്വാസം എന്ന സിപിആര്‍ കൊടുത്ത് സത്യനെ രക്ഷപെടുത്തുകയായിരുന്നു. ഷോക്കേറ്റ സംഭവമായതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ ആളുകള്‍ പകച്ചുനില്‍ക്കുമ്പോഴാണ് രഞ്ജിത്തിന്റെ വരവും അവസരോചിതമായ രക്ഷാപ്രവര്‍ത്തനവും.
ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നേടിയ ആളാണ് രഞ്ജിത്. സ്ഥലത്തെത്തിയ ഫയര്‍ സര്‍വീസ് സത്യനെ വടകര ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിച്ചു. സത്യന് അപകട നില തരണം ചെയ്തു.
അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തി തൊഴിലാളിക്കു തുണയായ ഓവര്‍സിയര്‍ രഞ്ജിത്തിനെ വ്യാപാരി വ്യവസായി സമിതി വടകര ഏരിയ കമ്മിറ്റിയു
െനേതൃത്വത്തില് ആദരിച്ചു. സമിതി ഏരിയ സെക്രട്ടറി വി.അസീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കമ്മിറ്റി മെമ്പര്‍ കെ.എന്‍.വിനോദ്, ഏരിയ വൈസ് പ്രസിഡന്റ് ശശി പഴങ്കാവ്, സി.കെ.അനില്‍, എയ്ഞ്ചല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.പി.രാജന്, സുരേഷ് പുത്തലത്ത്, ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരായ ആര്.കെ.സരിജ്, ഇ.കെ.സനീഷ്, പി.കെ.പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു.