അഴിയൂര്‍: അഴിയൂര്‍ മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം ഹാജിയാര് പള്ളി മദ്രസയിലേക്കു രാവിലെ പോകുന്ന കുട്ടിക്കു നേരെ നായക്കൂട്ടങ്ങള്‍ പാഞ്ഞടുത്തു. ഭാഗ്യം കൊണ്ടാണ് കുട്ടി കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. കുട്ടി സമീപത്തെ വീട്ടില്‍ ഓടിക്കയറുകയായിരുന്നു. അഞ്ചിലേറെ നായകളാണ് പാഞ്ഞടുത്തത്. ഈ പ്രദേശങ്ങളില്‍ തെരുവുനായകളുടെ വിളയാട്ടം രൂക്ഷമാണ്. അഴിയൂര്‍ ചുങ്കത്ത് രാത്രി സമയങ്ങളില്‍ ടൂ വീലര്‍ യാത്രക്കാരുടെ പിന്നാലെ ഓടി അപകടത്തില്‍പെടുന്നതും വര്‍ധിക്കുകയാണ്.