
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ വൻ പ്രതിഷേധം. കോൺഗ്രസ്, എസ്എഫ്ഐ, ഐസ
അടക്കമുള്ള സംഘടന പ്രവർത്തകരും പൊതുജനങ്ങളും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധത്തിന് പിന്തുണയുമായി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്, യോഗേന്ദ്ര യാദവ് അടക്കമള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതിഷേധത്തിന് ജന്തർ മന്തറിൽ അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ച് പ്രദേശം പൊലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ജന്തര്‍ മന്തറിന് പരിസരത്ത് കൂടുതല്‍ പൊലീസിനെയും കേന്ദ്ര സേനയേയും വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധം തടഞ്ഞതോടെ പ്രവർത്തരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥയാണുള്ളത്. ഒരുവിഭാഗം
ആളുകളെ പൊലിസ് കസ്റ്റഡിയിലെടുത്ത് നീക്കി. എസ്ഐആറില്‍ അടക്കം ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി ഇടപെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നത്. ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
















