
വടകര: വടകര ജിവിഎച്ച്എസ് ടിഎച്ച് സ്കൂളില്‍ എന്‍എസ്എസ് വളണ്ടിയര്‍മാരെ തൂഫാന് കമാന്‍ഡോകളായി പ്രഖ്യാപിച്ചു. എന്‍എസ്എസ് ദിനത്തില്‍ സ്പെഷ്യല്‍ അസംബ്ലിയിലാണ്
പ്രഖ്യാപനം നടന്നത്.
പ്രിന്‍സിപ്പല്‍ നിതാ വി.പി പതാക ഉയര്‍ത്തിയതിനു ശേഷം വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. തൂഫാന് ക്യാപ്പ് നല്‍കിയാണ് എന്‍എസ്എസ് വളണ്ടിയര്‍മാരെ തൂഫാന് കമാന്‍ഡോസായി പ്രഖ്യാപിച്ചത്. പിന്നാലെ നഗരത്തില്‍ വിദ്യാര്‍ഥികള്‍ വിളംബരയാത്ര നടത്തി. വളണ്ടിയര്‍മാര്‍ നിര്‍മിച്ച ലഹരി വിരുദ്ധ പോസ്റ്റര്‍ സ്കൂളില്‍ പ്രദര്‍ശിപ്പിക്കുകയും ലഹരിക്കെതിരെ ഒപ്പുശേഖരണം നടത്തുകയും ചെയ്തു. ഇതോടൊപ്പം സ്കൂളിലെ
ചെണ്ടുമല്ലികൃഷി വിളവെടുക്കുകയും ചെയ്തു. ചെണ്ടുമല്ലിയിലെ വരുമാനം പാലിയേറ്റീവിലേക്ക് നല്‍കാനാണ് തീരുമാനം.
വടകര അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജയരാജ് ലഹരിക്കെതിരെ ക്ലാസെടുത്തു. പരിപാടിയില്‍ എം.കൃഷ്ണന്, എസ്.ശ്രീലത, പാര്‍വതി നായര്‍, പി.ടി.രേഷ്മ, ആര്.സൂരജ്, പ്രശാന്ത്,
സോനു ഭാര്ഗവന് എന്നിവര്‍ പങ്കെടുത്തു.
















