
വടകര: ചോറോട് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ ആവണിയുടെ കിഡ്നി മാറ്റിവെക്കാന്‍ സഹായവുമായി വടകര എസ്ജിഎംഎസ്ബി സ്കൂളിലെ വിദ്യാര്‍ഥികളും
അധ്യാപകരും. ഉദാത്തമായ മാനുഷിക സ്നേഹം പ്രകടമാക്കി അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് സമാഹരിച്ച സഹായധനം കമ്മിറ്റിക്ക് കൈമാറി.
സ്കൂളില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രധാനാധ്യാപിക ശ്രീജ, പിടിഎ പ്രസിഡന്റ് ഡോ. പ്രസാദ് ഏറാഞ്ചേരി, സ്കൂള്‍ വൈസ് ലീഡര്‍ മെല്വിന് എന്നിവര്‍ ചേര്‍ന്ന് ചികിത്സ സഹായ കമ്മിറ്റി ചെയര്മാന് കെ.വിശ്വനാഥനെ തുക ഏല്‍പ്പിച്ചു. എന്‍.ടി.ഷാജി, വി.പി.ജിതേഷ്, എം.അശോകന്, പ്രസാദ് വിലങ്ങില്‍, അധ്യാപകരായ ഉമേഷ്, ശാലിനി, അര്ജുന് എന്നിവര്‍ സംസാരിച്ചു.
















