
കൊയിലാണ്ടി: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കോഴിക്കോട് റവന്യു ജില്ലാ ഫുട്‌ബോള്‍ മേള മാറ്റിവെച്ചു. കൊയിലാണ്ടിയില്‍ രാവിലെ മത്സരം ആരംഭിച്ചിരുന്നെങ്കിലും പിന്നീട് മഴ
ശക്തമായതോടെ മത്സരം നിര്‍ത്തിവയ്ക്കുകയായിരുന്നു. ചെറിയ മഴ പെയ്താല്‍ പോലും സ്റ്റേഡിയത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയാണ്. കനത്ത മഴയെത്തുടര്‍ന്ന് മൈതാനം വെള്ളക്കെട്ടിലായതോടെ കളിക്കാര്‍ക്ക് സുരക്ഷിതമായി മത്സരം തുടരാന്‍ കഴിയാത്ത സാഹചര്യമായി. നിലവിലെ അവസ്ഥയില്‍ മഴക്കാലത്ത് ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങള്‍ നടത്താന്‍ സ്റ്റേഡിയം ഏറെ പ്രയാസകരമായിരിക്കുകയാണ്. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുകയും ആവശ്യമായ ഡ്രെയിനേജ് സംവിധാനം ഒരുക്കുകയും ചെയ്താലേ വലിയ കായികമേളകള്‍ സുഗമമായി നടത്താന്‍ കഴിയൂ എന്നതാണ് അവസ്ഥ. ഫുട്‌ബോള്‍ മേളയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
















