കോഴിക്കോട്: പനിക്കും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ
രോഗങ്ങള്‍ക്കും കീമോതെറാപ്പി, അപസ്മാരം എന്നിവയ്ക്കും ഉപയോഗിക്കുന്ന അവശ്യ മരുന്നുകളുടെ കടുത്ത ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് (കെപിപിഎ) ജില്ലാ കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു.
അവശ്യ മരുന്നുകള്‍ക് പുറമെ സംസ്ഥാനത്ത് നവജാത ശിശുക്കള്‍ക്കുള്ള വൈറ്റമിന്‍ എ എന്ന പ്രതിരോധ മരുന്നും കിട്ടാതായിരിക്കുകയാണ്. അഞ്ചു വയ സ്സ് വരെ ആറു മാസം കൂടുമ്പോള്‍ നല്കി വന്നിരുന്ന വൈറ്റമിന്‍ എ വിതരണം നിലച്ചിട്ട് മാസം മൂന്നായി. സംസ്ഥാനത്തെ
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പോലും വിറ്റാമിന്‍ എ ലഭ്യമല്ലാത്ത അവസ്ഥയാണ് എന്നും അസോസിയേഷന് ആരോപിച്ചു .
കോഴിക്കോട് നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി. എം സുരേഷ് അധ്യക്ഷത വഹിച്ചു.
എം ജിജീഷ്, എസ്.ഡി.സലീഷ്, അരുണ്‍ രാജ്, ഷാജു ചെറുക്കാവില്‍, മഹമൂദ് മൂടാടി, ടി.വി.രാഖില, ടി.വി.ഷഫീഖ് എന്നിവര്‍ സംസാരിച്ചു. എ.കെ.റനീഷ് സ്വാഗതവും പി.വി.റാബിയ നന്ദിയും പറഞ്ഞു.

ഹെൽത്ത് ഇൻഷൂറൻസിന് 2026 ഒക്ടോബർ 1 മുതൽ പ്രീമിയം കൂടും …
അതിന് മുമ്പേ പോളിസി എടുക്കാനും
ഈ അറിവ് മറ്റുളളവരിലേക്ക് ഷെയർ ചെയ്തും സഹകരിക്കുമല്ലോ ….
രോഗങ്ങളും അപകടങ്ങളും വന്നാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















