
വില്യാപ്പള്ളി: ഗാന്ധിജയന്തി ദിനത്തില്‍ വില്യാപ്പള്ളി പഞ്ചായത്ത് ബാലജനത സംഘടിപ്പിക്കുന്ന ബാല കലോത്സവത്തിന്റെ പതാകദിനം ആചരിച്ചു. മേമുണ്ടയില്‍ ബാല ജനത പ്രവര്‍ത്തക എസ്.ആര്‍.അന്ന നെഹല്‍ പതാക ഉയര്‍ത്തി. മേധാലക്ഷ്മി, എസ്.റീത്തിക്ക്,
ആര്‍.എം.റിജില്‍ കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി. ആര്‍ജെഡി നേതാക്കളായ ആര്‍.പി. രാജീവന്‍, കെ.പി. ബാലന്‍, വി,കെ, നാരായണന്‍, പി.പി. കാംജിത്ത്, പി.എം.അജിത്ത്, വി. ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.















