
കട്ടപ്പന: ഇടുക്കിയില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. കട്ടപ്പന പാറക്കടവിലുണ്ടായ അപകടത്തില്‍ അണക്കര സ്വദേശി മറ്റത്തില്‍ എന്‍.കെ. രാജനാണ് മരിച്ചത്. പുലര്‍ച്ചെ
അഞ്ചോടെയായിരുന്നു അപകടം.
ശ്വാസംമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് അണക്കരയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് രാജനെ കട്ടപ്പനയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു. അപകട സമയത്ത് നാലുപേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
















