
വടകര: ലഹരിക്കെതിരെ ശ്രീ നാരായണ എച്ച്എസ്എസില്‍ തൂഫാന്‍ കമാന്‍ഡോ റാലി സംഘടിപ്പിച്ചു. എന്‍എസ്എസ് നേതൃത്വത്തില്‍ നടന്ന റാലി അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.മനീഷ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ദിനേഷ് കരുവാങ്കണ്ടി,
വിനി ഉണ്ണിക്കണ്ണന്‍, ബി.വിനീത, ദേവസ്നിയ, കെ.കാര്‍ത്തിക് എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സി.കെ.അഖില കമാന്‍ഡോ ക്യാപ് അണിയിക്കല്‍ നിര്‍വഹിച്ചു. മെഗാ വാക്കത്തോണ്‍, ഫ്‌ലാഷ് മോബ് എന്നിവ നടത്തി.















