കൊയിലാണ്ടി: ട്രെയിന്‍ തട്ടി യുവാവിന് പരിക്ക്. തലശ്ശേരി സ്വദേശി മുനവറിനാണ് (29) പരിക്കേറ്റത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികില്‍സക്ക് ശേഷം
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തലശ്ശേരിയിലേക്കുള്ള യാത്രയില്‍ വീണുപോയ മൊബൈല്‍ ഫോണ്‍ എടുക്കാനായി കൊയിലാണ്ടിയില്‍ ഇറങ്ങിയ ഇദ്ദേഹം റെയിലിനരികിലൂടെ നടക്കുമ്പോഴാണ് സംഭവം. ആന്തട്ട വെച്ച് മറ്റൊരു ട്രെയിന്‍ തട്ടുകുയായിരുന്നു. അപകടം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൈക്കും കാലിനുമാണ് പരിക്ക്.














