വടകര: ഇക്കഴിഞ്ഞ ഏപ്രിലില്‍ കീര്‍ത്തി തിയേറ്ററിനു സമീപത്തെ പറമ്പില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷണം പോയ കേസില്‍ പ്രതി അറസ്റ്റില്‍. കൊയിലാണ്ടി സ്വദേശി മാച്ചിലിക്കണ്ടി
സൂര്യനെയാണ് (26) വടകര പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. മറ്റൊരു വാഹന മോഷണ കേസില്‍ മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന പ്രതിയെ വടകര പോലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പുതുപ്പണം സ്വദേശി ഹാഷിയാനയില്‍ ചെമ്പിലേരി വാതുക്കല്‍ മനോജ് കുമാറിന്റെ കെഎല്‍ 18 എം 9399 സുസുക്കി ആക്സസ് സ്‌കൂട്ടറാണ് ഏപ്രില്‍ മൂന്നിന് കളവ് പോയത്.














