വടകര: കിഡ്നി മാറ്റിവെക്കാന്‍ സഹായം തേടുന്ന ചോറോട് വൈക്കിലശ്ശേരി തെരുവിലെ എം.ടി.കെ.ആവണിക്ക് വടകര ശിവാനന്ദ വിലാസം ജെബി സ്കൂളിലെ വിദ്യാര്‍ഥികളും
അധ്യാപകരും പിടിഎയും സമാഹരിച്ച സഹായം കൈമാറി. സ്കൂള്‍ അസംബ്ലിയില്‍ പിടിഎ പ്രസിഡന്റ് സജിത്ത് കുമാറും പ്രധാന അധ്യാപിക ജീവയും വിദ്യാര്‍ഥികളും ചേര്‍ന്ന് സഹായ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്‍.ടി.ഷാജിയെ തുക ഏല്പിച്ചു. ഷിജിത്ത്, വിശ്വന്.കെ, ജിതേഷ്.വി.പി, അശോകന്, പ്രസാദ് വിലങ്ങില്‍ എന്നിവര്‍ സംസാരിച്ചു.














