കക്കട്ട്: ഓൾ കേരള ഓട്ടോമൊബൈൽ എംപ്ലോയിസ് യൂനിയൻ (എ.കെ.എ.ഇയു) കക്കട്ട് യുനിറ്റ് ജനറൽ ബോഡി യോഗം ജില്ലാ സെക്രട്ടറി കെ.അശോകൻ ഉദ്ഘാടനം ചെയ്തു.
യുനിറ്റ് പ്രസി. കെ.പി വിജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടിവ് അംഗങ്ങളായ
കെ.കെ രാമചന്ദ്രൻ, വി.വി.ദാമോദരൻ, പി.പി. രമേശൻ എൻ കെ. പ്രവീൺ ലാൽ, കെ. സുധീഷ്, സി.എച്ച് ജിനീഷ് കുമാർ പ്രസംഗിച്ചു. മുതിർന്ന വർഷോപ്പ് ഉടമ സി.കെ നാണുവിനെ ആദ്ദരിച്ചു.