തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റും നേടുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസൻ. വടകര മണ്ഡലത്തിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി. ഷാഫി പറമ്പിലിനെതിരെ വ്യാജ വീഡിയോ ഇറക്കി ദുഷ്പ്രചാരണം നടത്തി. മണ്ഡലത്തിൽ വർഗീയ വിദ്വേഷം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-mm.jpeg?resize=567%2C533&ssl=1)
ആളിക്കത്തിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും കെപിസിസി വർഗീയ പ്രചാരണത്തിനെതിരെ പ്രചാരണം തുടങ്ങുമെന്നും കോൺഗ്രസ് വ്യക്തമാക്കി. സിപിഎമ്മിന്റെ വിദ്വേഷ പ്രചാരണം തടയാൻ ഈ മാസം 11 ന് വടകരയിൽ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും എംഎം ഹസൻ അറിയിച്ചു. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് പിന്നാലെയാണ് പ്രതികരണം