കൊയിലാണ്ടി: തിക്കോടി പുറക്കാട് വയലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രിയാണ് പുറക്കാട് കള്ള് ഷാപ്പിനു സമീപത്തെ പാറോളി വയലില്‍ തീപിടിച്ചത്. പൊടുന്നനെ ആളിപടരുകയായിരുന്നു. സാമൂഹ്യ വിരുദ്ധര്‍ തീയിട്ടതാണെന്ന് സംശയിക്കുന്നു.
വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തി ഏറെ
പരിശ്രമത്തിനു ശേഷം തീയണക്കുകയായിരുന്നു. ഗ്രേഡ് എഎസ്ടിഒ മജീദ് എം ന്റെ തേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍മാരായ നിധിപ്രസാദ് ഇഎം, അനൂപ് എന്‍പി, സനല്‍ രാജ് കെ എം, റഷീദ് കെപി, ഹോം ഗാര്‍ഡ് പ്രദീപ് എന്നിവര്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.