വടകര: ജപ സ്കൂള്‍ ഓഫ് മ്യൂസിക്ക് 31-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാളെ (ഞായര്‍) വടകരയില്‍ വിവിധ പരിപാടികള്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശാസ്ത്രീയ സംഗീത മത്സരം, പഞ്ചരത്ന കീര്‍ത്തനാലാപനം, സംഗീതകച്ചേരി, സംഗീതാവിഷ്കാരം, ഉദ്ഘാടന സമ്മേളനം, ഭക്തിഗാനാമൃതം എന്നിവ നടക്കും.
രാവിലെ പത്തിന് ശാസ്ത്രീയ സംഗീതം സീനിയര്‍ വിഭാഗത്തിലും 12ന് ജൂനിയര്‍ വിഭാഗത്തിലും മത്സരം നടക്കും. രണ്ട് മണിക്ക് പഞ്ചരത്ന കീര്‍ത്തനാലാപനത്തിന് യു.ജയന് നേതൃത്വം നല്‍കും. മൂന്നിന് സംഗീത കച്ചേരിയില്‍ കാഞ്ഞങ്ങാട് രാമചന്ദ്രനും യു.ജയനും പാടും. ആറിന് കെ.കെ.രമ എംഎല്‍എയുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് രാമചന്ദ്രന് വാര്‍ഷികാഘോഷം ഉദ്ഘാടനംചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ജപ സ്കൂള്‍ ഡയരക്ടര്‍ യു.ജയന്, മണലില്‍ മോഹനന്, ബിജു വടകര, എം.ടി. ജയറാം, സുജിത്ത് മാഹി എന്നിവര്‍ പങ്കെടുത്തു.