റിയാദ്: കഴിഞ്ഞ ദിവസം അന്തരിച്ച മുസ്ലിം ലീഗ് നേതാവും വടകര നഗരസഭാ മുന്‍ കൗണ്‍സിലറുമായ കക്കുന്നത്ത് അബ്ദുറഹ്മാന് ഹാജിയുടെ അനുസ്മരണ സമ്മേളനവും മയ്യത്ത് നിസ്കാരവും പ്രാര്‍ഥനാ സദസും റിയാദില്‍ നടന്നു. റിയാസ് പി.സി.യുടെ വീട്ടില്‍ നടന്ന ചടങ്ങിന് ടി കെ സലിം, അഷ്റഫ് വൈകിലേരി, റിയാസ് പി സി, സഫീര്‍, അഷ്കര്‍
എന്‍ പി, അബ്ദുസ്സത്താര്‍ എന്‍ പി, സലിം, മുഹമ്മദ്, സാദിഖ് നെസ്റ്റോ, നൗഷാദ് ക്വാളിറ്റി, അബ്ദുസ്സലാം പി എന്നിവര്‍ നേതൃത്വം നല്കി. മുസ്ലിം ലീഗ് വടകര ടൗണ്‍ റിലീഫ് കമ്മറ്റിയുടെ പ്രവര്‍ത്തന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സമയത്താണ് കക്കുന്നത്ത് അബ്ദുറഹ്മാന് ഹാജിയുടെ ആകസ്മിക വിയോഗം. എംഐ സഭക്ക് കീഴിലുള്ള സ്കൂളുകളില്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ അദ്ദേഹം ഏറെ യത്നിച്ചതായി സംഘാടകര്‍ അനുസ്മരിച്ചു.
അനുശോചിച്ചു
വടകര: എം.ഐ സഭ മുൻ ഭാരവാഹിയും വടകരയിലെ സാമൂഹ്യ-രാഷ്ട്രീയ-ജീവ കാരുണ്യ രംഗത്തെ നിറ സാന്നിധ്യവും മുൻ നഗര സഭ കൗൺസിലറുമായ കക്കുന്നത്ത് അബ്ദുറഹിമാൻ ഹാജിയുടെ നിര്യാണത്തിൽ എം.യു.എം. വി.എച്ച് എസ് സ്ക്കൂൾ സ്റ്റാഫ് കൗൺസിൽ അനുശോചിച്ചു. ഹെഡ് മാസ്റ്റർ എൻ.പി അഷ്റഫ് അധ്യക്ഷത വഹിച്ചു. ബഷീർ കറുത്തേടത്ത്
അനുശോചന പ്രമേയം അവതരിപ്പിച്ചു. ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ കെ. സജീവൻ, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ സി.കെ. വഹാബ്,ടി. മുഹമ്മദ് ഫാറൂഖ്, വി.സി വി നാസർ, കെ.എം. സലിം, വി.കെ. അസീസ്, ആർ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.