
മുക്കാളി: മുക്കാളിയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തില്‍ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യംഗ് ഡെമോക്രാറ്റ്‌സ് വടകര
അസംബ്ലി നേതൃത്വം ആവശ്യപ്പെട്ടു. സോയില്‍ നെയിലിംഗ് പ്രവൃത്തികള്‍ക്ക് പിന്നാലെ പ്രദേശത്ത് വിള്ളലുകള്‍ രൂപപ്പെട്ടിട്ടും ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ മതില്‍ നിര്‍മാണത്തിനായി മണ്ണ് തുരന്നത് അപകടസാധ്യത വര്‍ധിപ്പിച്ചതായി നേതൃത്വം ആരോപിച്ചു.
ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് മണ്ണിടിച്ചില്‍ ഉണ്ടായാത്. അതിനാലാണ് വലിയ ദുരന്തം ഒഴിവായത്. മണ്ണിടിച്ചില്‍ നടന്ന പ്രദേശത്തിന് മുകളില്‍ കുടുംബങ്ങള്‍ താമസിക്കുന്നതിനാല്‍ സുരക്ഷാ നടപടികള്‍ അടിയന്തരമായി ശക്തമാക്കണമെന്നും സംഭവത്തില്‍ അധികൃതരുടെ വീഴ്ച പരിശോധിക്കണമെന്നും നേതൃത്വം
ആവശ്യപ്പെട്ടു. മുന്‍പും മണ്ണിടിച്ചല്‍ ഉണ്ടായപ്പോള്‍ എംഎല്‍എ യും ജില്ലാ ഭരണകൂടവും നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല. പരസ്ഥിതിലോല പ്രദേശങ്ങളില്‍ ഹൈവേ നിര്‍മാണത്തില്‍ കാണിക്കുന്ന അനാസ്ഥ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നേതൃത്വം കുറ്റപ്പെടുത്തി.
യംഗ് ഡെമോക്രാറ്റ്‌സ് വടകര അസംബ്ലി മണ്ഡലം പ്രസിഡന്റ് മന്‍സൂദ് എരിക്കില്‍, വൈസ് പ്രസിഡന്റ് അന്‍സാര്‍ യാസര്‍, ജോയിന്റ് സെക്രട്ടറി റാഷിദ് ഒഞ്ചിയം എന്നിവര്‍ ദുരന്തസ്ഥലം സന്ദര്‍ശിച്ചു.
















