
കോഴിക്കോട്: മാധ്യമപ്രവര്‍ത്തനം വെറുമൊരു തൊഴില്‍ എന്നതിലുപരി സമൂഹത്തോടുള്ള വലിയൊരു ഉത്തരവാദിത്തമാണെന്ന് എം.എ. റസാഖ് എംഎല്‍എ പറഞ്ഞു.
കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍
ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ അതിന്റെ പിന്നില്‍ ഒരു മനുഷ്യന്റെ ജീവിതവും ഒരു കുടുംബത്തിന്റെ വികാരങ്ങളും സമൂഹത്തിന്റെ പ്രതീക്ഷകളും ഉണ്ടാകാമെന്ന ബോധ്യം ഓരോ മാധ്യമപ്രവര്‍ത്തകനുമുണ്ടാകണം. വാര്‍ത്തയുടെ വേഗതയേക്കാള്‍ പ്രധാനമാണ് വാര്‍ത്തയുടെ സത്യസന്ധത. ആദ്യം വാര്‍ത്ത നല്‍കണമെന്ന മത്സരത്തിനിടയില്‍ വസ്തുതകള്‍ പരിശോധിക്കാതെയും ബന്ധപ്പെട്ടവരുടെ ഭാഗം കേള്‍ക്കാതെയും വാര്‍ത്തകള്‍ നല്‍കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക മാധ്യമ പ്രവര്‍ത്തകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്ന്
ചടങ്ങില്‍ സംസാരിച്ച കെ ജയന്ത് എംഎല്‍എ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് മധു കടുത്തുരുത്തി മുഖ്യാതിഥിയായി. ഗ്രീവന്‍സ് കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ ശ്രീജിത്ത്, കേരള കൗമുദി പത്രാധിപ പുരസ്‌കാരം നേടിയ രഘുനാഥ് കുറ്റ്യാടി, നേപ്പാളിലെ ദുരന്ത മുഖത്ത് സേവനം അനുഷ്ഠിച്ച ബിജു കക്കയം എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ചു. ജില്ലാ സെക്രട്ടറി രഞ്ജിത് നിഹാര, സലിം മുഴിക്കല്‍, കണ്ണന്‍ പന്താവൂര്‍,
ജി. ശങ്കര്‍, ബിജു കക്കയം, സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ബിജു കക്കയം (പ്രസിഡന്റ്), കെ.കെ. ശ്രീജിത്ത് (ജനറല്‍ സെക്രട്ടറി), അല്‍ഫാസ് കോഴിക്കോട് (ട്രഷറര്‍).
















