കുറ്റ്യാടി: ഏപ്രില്‍ 30 ന് കുറ്റ്യാടി താലൂക്ക് ആശുപതിയില്‍ പുരുഷ വന്ധ്യംകരണ മാര്‍ഗ്ഗമായ എന്‍.എസ്.വി നടത്തുന്നു. സ്ഥിരമായ ഗര്‍ഭ നിരോധനമാര്‍ഗ്ഗം സ്വീകരിക്കാന്‍ താല്പര്യമുള്ളവര്ക്ക് ക്യാമ്പില്‍ പങ്കെടുക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. സുരക്ഷിതമായ ഈ മാര്‍ഗ്ഗം പുരുഷ ലൈംഗികതയെ ഒരു തരത്തിലും
ബാധിക്കാത്തതാണ്. കഠിനജോലി ചെയ്യുന്ന വ്യക്തി അല്ലെങ്കില്‍ 48 മണിക്കൂറിനകം ജോലിക്കു പോകാം. താല്പര്യമുള്ളവര് മുന്‍കൂട്ടി ബുക്ക് ചെയ്യണം. നമ്പര്‍: 6238824553.