വടകര: സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മെയ് ഒന്ന് മുതൽ ഡ്രൈവിംഗ് ടെസ്റ്റിനായി ഹാജരാകേണ്ട അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തുന്നതാണെന്ന് വടകര ആർടിഒ അറിയിച്ചു. നിലവിലെ ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകൾ അനുസരിച്ച് ടെസ്റ്റിനായി തിയ്യതി ലഭിച്ച
അപേക്ഷകരെ മെയ് ഒന്ന് മുതൽ ടെസ്റ്റിനായി പരിഗണിക്കില്ല. മെയ് ഒന്ന് മുതലുള്ള ടെസ്റ്റിനായി നേരത്തെ തിയ്യതി ലഭിച്ച മുഴുവൻ അപേക്ഷകരും പുനഃ ക്രമീകരിച്ച ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകളിൽ നിന്നു പുതുതായി തിയ്യതി എടുത്ത് ടെസ്റ്റിനായി ഹാജരാകണം. 29 ന് രാവിലെ 9 മണി മുതൽ സാരഥി സൈറ്റിൽ പുതിയ തിയ്യതി എടുക്കാനുള്ള സൗകര്യം ലഭ്യമാകുമെന്നും അറിയിപ്പിൽ പറഞ്ഞു.