
വടകര: വടകരയിലും പരിസരങ്ങളിലും വോളിബോളിന്റെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ യുണൈറ്റഡ് വടകര വോളി (യുവിവി) ടാസ്‌ക് ഫോഴ്സിന്റെ
ലോഗോ പ്രകാശനം മുന്‍ അന്താരാഷ്ട്ര വോളി ബോള്‍ താരം സുനു ജേക്കബ് നിര്‍വഹിച്ചു. ഐപിഎം അക്കാദമിയില്‍ നടന്ന ചടങ്ങില്‍ യുവിവി ടാസ്‌ക് ഫോഴ്‌സ് ചെയര്‍മാന്‍ പി.കെ.സതീശന്‍ അധ്യക്ഷത വഹിച്ചു.
കെ.പി. ചന്ദ്രശേഖരന്‍, ടി.പി. മുസ്തഫ, പി.പി. രാജന്‍, പി.കെ. രാമചന്ദ്രന്‍, കെ.പ്രസാദ്, വി.എം.ഷീജിത്, ടി.വി. ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. ഐപിഎം സെക്രട്ടറി കെ.രഞ്ജുമോന്‍, കെ.പി.ദിലീപ് കുമാര്‍, എം.എം.ജിതേഷ്, വി.പി.അനീഷ് എന്നിവരും ഐപിഎം കളിക്കാരും രക്ഷിതാക്കളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.
















