
കോഴിക്കോട്: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ വെള്ളി മെഡല്‍ നേടി ചരിത്രം കുറിച്ച കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദര്‍ശ കെ
വിനോദിന് മുഖ്യമന്ത്രി വി.ഡി സതീശന്റെ അഭിനന്ദനം. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ വിദര്‍ശയ്ക്ക് ഭാവിയിലും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ മെഡല്‍ കരസ്ഥമാക്കുന്ന ആദ്യ മലയാളി എന്ന അപൂര്‍വ്വ നേട്ടമാണ് വിദര്‍ശ സ്വന്തമാക്കിയത്. തന്റെ കന്നി ഏഷ്യന്‍ ഗെയിംസില്‍ തന്നെ ഈ വന്‍
നേട്ടം രാജ്യത്തിന് സമ്മാനിക്കാന്‍ ഈ യുവപ്രതിഭയ്ക്ക് സാധിച്ചു. വിദര്‍ശ കേരളത്തിന്റെ സ്വത്താണ്. സംസ്ഥാനത്തിന്റെ എല്ലാം പിന്തുണയും സഹായവും വിദര്‍ശയ്ക്ക് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയെ കൃഷിമന്ത്രി ടി സിദ്ദിഖും അഭിനന്ദിച്ചു. വിദര്‍ശ അടങ്ങുന്ന ടീം വെള്ളി മെഡല്‍ കരസ്ഥമാക്കിയത് ചരിത്രത്തിലെ ആദ്യത്തെ മനോഹരമായ സന്ദര്‍ഭമാണെന്നും കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനകരമായ നിമിഷമാണിതെന്നും മന്ത്രി വ്യക്തമാക്കി.
മത്സരങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍
തിരിച്ചെത്തുന്ന സമയത്ത് അര്‍ഹമായ സ്വീകരണം നല്‍കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. വിദര്‍ശയ്ക്ക് ആവശ്യമായ പ്രോത്സാഹനങ്ങളും പാരിതോഷികങ്ങളും നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായും കായിക-യുവജനക്ഷേമ മന്ത്രിയുമായും ആലോചിച്ച് തീരുമാനമെടുക്കും. കായിക രംഗത്തേക്ക് കടന്നുവരുന്ന മറ്റ് കുട്ടികള്‍ക്ക് ഈ ചരിത്രനേട്ടം വലിയ പ്രോത്സാഹനമാകുമെന്നും അദ്ദേഹം പറഞ്ഞു.
















