
കുറ്റ്യാടി: എസ്ഡിപിഐയുടെ യുവജന വിഭാഗമായ യംഗ് ഡെമോക്രാറ്റ്‌സ് കുറ്റ്യാടി അസംബ്ലി മണ്ഡലംതല കമ്മിറ്റി നിലവില്‍വന്നു. ഭാരവാഹി പ്രഖ്യാപനവും സമ്മേളനവും
കുറ്റ്യാടി റിവര്‍വ്യൂ ഓഡിറ്റോറിയത്തില്‍ നടന്നു. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളെയും യുവാക്കളെയും അണിനിരത്തി റാലിയും സംഘടിപ്പിച്ചു.
നബീല്‍ തിരുവള്ളൂര്‍ (പ്രസിഡന്റ്) മുഹ്സിന്‍, മുഹമ്മദ് നാഫിസ് (വൈസ്:പ്രസിഡന്റുമാര്‍), നൗറിന്‍ കെ, അന്‍ഷിര്‍ (സെക്രട്ടറിമാര്‍), ഫാത്തിമത്ത് നസീഹ, മുഹമ്മദ് ഫയാസ് (ജോ.സെക്രട്ടറിമാര്‍)
മുഹമ്മദ് വി (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
ഭാരവാഹി പ്രഖ്യാപനത്തിന് ശേഷം ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗം യംഗ്
ഡെമോക്രാറ്റ്‌സ് സംസ്ഥാന കമ്മിറ്റി അംഗം ബാസിത്ത് ആല്‍വി ഉദ്ഘാടനം ചെയതു. എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി അധ്യക്ഷത വഹിച്ചു. യംങ് ഡെമോക്രാറ്റ്‌സ് നേതാക്കളായ ഡോ: മുഹമ്മദ് തന്‍ഹീം, റഹീസ് ആര്‍.കെ, അഡ്വ: ഫൗസിയ, ഷാഫി പയ്യോളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മണ്ഡലം സെക്രട്ടറി കുഞ്ഞബ്ദുല്ല സ്വാഗതം പറഞ്ഞു.
ബാന്റ് വാദ്യം, സ്‌കേറ്റിംഗ്, കളരി പ്രദര്‍ശനം എന്നിവ റാലിക്ക് കൊഴുപ്പേകി.
മണ്ഡലം കമ്മിറ്റി അംഗങ്ങളായ നദീര്‍, റഷീദ്, നാസര്‍.പി, മുനീര്‍ വിലാതപുരം, റഫീക്ക്, ബഷീര്‍ ഒ, മിഷാല്‍, റയീസ് കല്ലേരി, ഷറഫിം കല്ലേരി, മനാഫ് കുറ്റ്യാടി, മുത്തു തങ്ങള്‍, ലത്തീഫ്ബക്കത്ത്, സമീര്‍ മയ്യന്നൂര്‍, നിസാര്‍ വേളം, അസ്മറഫീക്ക്, സഫീറ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
















