
മടപ്പള്ളി: പുത്തന്‍പുരയില്‍ സുസ്മിതത്തില്‍ കെ. രാഘവന്‍ നമ്പ്യാര്‍ (93) അന്തരിച്ചു. മടപ്പള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു. നിരവധി ചരിത്ര
ലേഖനങ്ങളുടെ കര്‍ത്താവാണ്. മണിയൂര്‍ പരേരി ഇടം ട്രസ്റ്റ് കാരണവര്‍ ആണ്. ഭാര്യ: എം.പി. ഇന്ദിര (റിട്ട.അസിസ്റ്റന്റ് യൂത്ത് വെല്‍ഫയര്‍ ഓഫീസര്‍). മക്കള്‍: രാജേഷ് (എഞ്ചിനീയര്‍, ബംഗളൂരു), ജ്യോതി (അധ്യാപിക, ജിഎച്ച്എസ്എസ് മടപ്പള്ളി), പ്രീതി (പ്രിന്‍സിപ്പല്‍, മട്ടന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍),
പരേതനായ ഡോ. ജയരാജ്. മരുമക്കള്‍: സ്മിത (അസി. പ്രൊഫ, ഗവ. ബ്രണ്ണന്‍ കോളജ്, തലശ്ശേരി), മഞ്ജുഷ (ബംഗളൂരു), രവീന്ദ്രനാഥ് മടപ്പള്ളി (റിട്ട. പാസ്‌പോര്‍ട്ട് ഓഫീസ്), ഡോ. ഇ. സുധീര്‍ (മെഡിക്കല്‍ ഓഫീസര്‍, മുഴക്കുന്ന്). സംസ്‌കാരം ഇന്ന് (ഞായര്‍) ഉച്ചക്ക് 12ന് വീട്ടു വളപ്പില്‍.
















