അരൂര്‍: പ്രായം ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ വയോജനങ്ങളും തയ്യാറായി. എണ്‍പതിന് മുകളിലോട്ടുള്ളവര്‍ പരസഹായത്തോടെയാണ് വീല്‍ചെയറിലും കസേരയിലുമായി ബൂത്തിലെത്തിയത്. ഇത്തരക്കാര്‍ക്ക് വീട്ടിലെത്തി പോളിങ് നടത്തുന്നതില്‍ വിമുഖത കാട്ടിയതായി പരാതിയുണ്ട്. 90കഴിഞ്ഞ എനിക്കൊക്കെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വോട്ടിങ്ങ് നടത്താത്തതില്‍ പ്രതിഷേധമുണ്ടെന്ന് റിട്ടയേര്‍ഡ് പ്രധാന അധ്യാപകന് അരൂര്‍ കല്ലുമ്പുറത്തെ കെ. കുഞ്ഞിരാമ കുറുപ്പ് പറഞ്ഞു.