വടകര: തിരുവള്ളൂര്‍ ചാനിയം കടവിലെ കുണ്ടാട്ടിലിടത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകനെ ബൈക്ക് തടഞ്ഞ് നിര്‍ത്തി അക്രമിച്ച സംഭവത്തില്‍ സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍.
ചാനിയം കടവ് നെല്ലിയുള്ള മലയില്‍ മുഹമ്മദ് ജെസ്സിനെയാണ് (22) വടകര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
ഇക്കഴിഞ്ഞ ഏപ്രില്‍ 19 ന് രാത്രി 11 മണിയോടെയാണ് സംഭവം. മുസ്ലിം ലീഗ് പ്രവര്‍ത്തകനും ജ്വല്ലറി ഉടമയുമായ ചാനിയം കടവിലെ താഴെ കുറ്റിക്കാട്ടില്‍ ടി.കെ.യൂസഫിനെ ബൈക്ക് തടഞ്ഞു നിര്‍ത്തി സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി അക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ഇതോടൊപ്പം പരാതിക്കാരന്റെ പോക്കറ്റിലുണ്ടായിരുന്ന 43 ഗ്രാം സ്വര്‍ണാഭരണവും
ഒരു ഐ ഫോണും അക്രമത്തിനിടെ കവര്‍ച്ച ചെയ്തെന്നുമാണ് പരാതി. അക്രമത്തില്‍ പരാതിക്കാരന്റെ വലതു കാലിന്റെ എല്ല് പൊട്ടി ദിവസങ്ങളോളം കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏഴ് പേരടക്കം പത്ത് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
















