അഴിയൂർ: പീപ്പിൾസ് ഫൗണ്ടേഷൻ സംസ്ഥാന തലത്തിൽ 30 വീടുകൾ നിർമ്മിച്ച് നൽകുന്ന പദ്ധതിയിൽ ഉൾപ്പെട്ട അഴിയൂരിലെ അണ്ടികമ്പനി എരിക്കിൽ ബീച്ചിലെ വീട്ടിൻ്റെ നിർമ്മാണം പീപ്പിൾസ് ഫൗണ്ടേഷനോടൊപ്പം അഴിയൂർ അണ്ടികമ്പനി ബൈത്തുസക്കാത്ത് കമ്മിറ്റി, സീൽ ചാരിറ്റി എന്നിവരുടെ സഹകരണത്തോടെ പിപ്പിൾസ് ഹോം ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ നിർദ്ധന കുടുംബത്തിന് വേണ്ടി നിർമ്മിച്ച് നൽകിയ ഭവനത്തിൻ്റെ താക്കോൽ ദാനം ബഹു : വെൽഫെയർ പാർട്ടി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/clear-vision.png?resize=567%2C314&ssl=1)
സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നിർവ്വഹിച്ചു. കുടുംബത്തിന്ന് വേണ്ടി പീപ്പിൾ ഹോം ജനകീയകമ്മിറ്റി പ്രസിഡൻ്റ് റഫീഖ്.കെ.കെ വീടിൻ്റെ താക്കോൽ ഏറ്റ് വാങ്ങി.
ചടങ്ങിന് പീപ്പിൾസ് ഹോം ജനകീയ കമ്മിറ്റി സെക്രട്ടറി ഷുഹൈബ് കൈതാൽ സ്വാഗതം പറയുകയും ഐഡിയൽ ട്രസ്റ്റ് ചെയർമാൻ അബ്ദുൽ ജലീൽ.സി.കെ അധ്യക്ഷത വഹിക്കുകയും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി ഉത്ഘടാനം നിർവ്വഹിച്ച് സംസാരിക്കുകയും, മുഖ്യപ്രഭാഷണം ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ
പ്ര
സിഡൻ്റ് ഫൈസൽ പൈങ്ങോട്ടായി നിർവഹിക്കുകയും ചെയ്തു. വാർഡ് മെമ്പർ സാലിം.പി, ജമാഅത്തെ ഇസ്ലാമി വടകര ഏരിയ പ്രസിഡന്റ് യു.മൊയ്തു മാസ്റ്റർ, സീൽ ചാരിറ്റി ഡോ.ഫൈസൽ, അഴിയൂർ അണ്ടി കമ്പനി ബൈത്തുസക്കാത്ത് കമ്മിറ്റി പ്രസിഡൻ്റ് റഹൂഫ്, അഴിയൂർ മഹല്ല് കമ്മിറ്റി പ്രതിനിധി സുബേർ പാലക്കൂൽ, അഴിയൂർ ഹൽഖഅമീർ ബഷീർ.കെ.കെ, വനിത ഹൽഖ സെക്രട്ടറി സീനത്ത്, അണ്ടി കമ്പനി ഐഡിയൽ സെൻ്റർ സെക്രട്ടറി ഫഹദ്.വി.സി, ലാമിയ, പീപ്പിൾസ് ഹോം കമ്മിറ്റി ട്രഷറർ റൈഷാദ് നന്ദി പറഞ്ഞു.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)