
കോഴിക്കോട്: സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിച്ച്, നിലവിലെ ജീവിതച്ചെലവിന് അനുയോജ്യമായ രീതിയില്‍ വര്‍ധിപ്പിക്കണമെന്ന് കേരള കോ-
ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയന്‍ (സിഐടിയു) ഇന്ത്യന്‍ കോഫി ഹൗസ് മലബാര്‍ മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ. വി. ദേവീദാസന്‍ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ഷെറീഷ് കുമാര്‍ കെ. കെ. പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വിനീഷ് എന്‍.എം. വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.
സുധീഷ് പി. രക്തസാക്ഷി പ്രമേയവും ബിജു എ. സി. അനുശോചന പ്രമേയവും അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചകള്‍ക്ക് യൂണിയന്‍ സംസ്ഥാന സെക്രട്ടറി എം.
എം. മനോഹരന്‍, സെക്രട്ടറി ഷെറീഷ് കുമാര്‍, സംഘം സെക്രട്ടറി വി. കെ. ശശിധരന്‍ എന്നിവര്‍ മറുപടി നല്‍കി.
യൂനിയന്‍ ജില്ലാ സെക്രട്ടറി എം. കെ. ശശി, സംഘം പ്രസിഡന്റ് എന്‍. ബാലകൃഷ്ണന്‍, യൂണിയന്‍ സംസ്ഥാന സമിതി അംഗം കെ. ബൈജു, സംഘം വൈസ് പ്രസിഡന്റ് എം. രജീഷ് എന്നിവര്‍ അഭിവാദ്യം ചെയ്തു.
സര്‍വീസില്‍ നിന്ന് വിരമിക്കുന്ന യൂണിയന്‍ മുന്‍ മേഖലാ പ്രസിഡന്റ് വി. മനോജിന് യാത്രയയപ്പ് നല്‍കി. വി. മനോജ് സ്വാഗതവും പി. എം. ലതീഷ് നന്ദിയും പറഞ്ഞു.
















