കാര്‍ത്തികപ്പള്ളി: അര്‍പ്പണ വിജ്ഞാന വേദിക്കായി കെ.ടി.വേണുഗോപാലിന്റെ സ്മരണാര്‍ഥം സിനിമാ പ്രൊജക്ടറും സ്ക്രീനും കണ്ടിയില്‍ പീടികയില്‍ മീനാക്ഷി അമ്മയുടെ
സ്മരണാര്‍ഥം പ്രസംഗ പീഠവും കുടുംബങ്ങള്‍ കൈമാറി. പ്രൊജക്ടറിന്റെ സ്വിച്ച് ഓണ്‍ കര്‍മം കണ്ടിമീത്തല്‍ ഭാസ്കരക്കുറുപ്പ് നിര്‍വ്വഹിച്ചു. പ്രസംഗ പീഠം ഗോപിക ഗ്രന്ഥാലയത്തിന് സമര്‍പ്പിച്ചു. അഭിലാഷ് കണ്ണോത്ത് 5.1 സൗണ്ട് സിസ്റ്റവും എ.എം.നഭ തനിക്ക് ലഭിച്ച യങ്ങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം സ്കോളര്‍ഷിപ്പ് തുകയില്‍ നിന്ന് 5000 രൂപയുടെ പുസ്തകങ്ങളും സംഭാവന ചെയ്തു. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം പി.ഹരീന്ദ്രനാഥ് നിര്‍വഹിച്ചു. കെ.കെ.കുമാരന്, ടി.ഭാസ്കരക്കുറുപ്പ്, അംഗത്ത് നൗഫല്‍, ഗോപിക.കെ.പി, നഭ.എ.എം, പാറക്കല്‍ ബാബു, കെ.പി.വിജയന് എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥാലയത്തിന് വേണ്ടി വിവിധ ഉപകരണങ്ങള്‍ കെ.ടി.മോഹന്‍ദാസ്, കെ.ടി.കെ.രാജന്, എം.ടി.വിജയന് എന്നിവര്‍ ഏറ്റുവാങ്ങി. ചടങ്ങിനോടനുബന്ധിച്ച് സിനിമാ പ്രദര്‍ശനവും നടന്നു.















